Type Here to Get Search Results !

Bottom Ad

വനിതാകമ്മീഷന്‍ ജാഗ്രതാസമിതി അംഗങ്ങള്‍ക്കായി സെമിനാര്‍ നടത്തി


കാസര്‍കോട്:(www.evisionnews.in)സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ചു ഗ്രാമപഞ്ചായത്തുകളില്‍ വനിതാ ജാഗ്രതാസമിതി അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. കാറഡുക്ക, ബദിയടുക്ക, ചെങ്കള, ചെമ്മനാട്, മീഞ്ച പഞ്ചായത്തുകളിലാണ് സെമിനാര്‍ നടത്തിയത്. വനിതാ കമ്മീഷന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ വീതം വനിതാ ജാഗ്രതാ സമിതികളെ ശക്തിപ്പെടുത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയില്‍ തെരെഞ്ഞെടുത്ത പഞ്ചായത്തുകളില്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. സംസ്ഥാന വനിതാ കമ്മീഷനംഗം അഡ്വ. നൂര്‍ബിനാ റഷീദിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ സെമിനാറുകള്‍ നടത്തിയത്. വിവിധ പഞ്ചായത്തുകളില്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ ഗാര്‍ഹിക പീഡനം സംബന്ധിച്ച് ക്ലാസ്സെടുത്തു. കാറഡുക്ക പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജി സ്വപ്ന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ രേണുകാദേവി, എ വിജയകുമാര്‍, എം ജനനി, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ സംബന്ധിച്ചു. 

ബദിയടുക്ക പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സൈഫുന്നീസ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ശ്യാമപ്രസാദ്, ഷബാന, പഞ്ചായത്ത് സെക്രട്ടറി സൂഫി ബദിയടുക്ക, എ എസ് ഐ തേ#ാമസ്, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജ്യോതി എന്നിവര്‍ സംസാരിച്ചു.

ചെമ്മനാട് പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശകുന്തള കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷംസുദ്ദീന്‍ തെക്കില്‍, ഗീതാ ബാലകൃഷ്ണന്‍, സി എം ഷാസിയ, സെക്രട്ടറി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചെങ്കള പഞ്ചായത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിനാ റഷീദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഹാജിറ മുഹമ്മദ് കുഞ്ഞി, ഷാഹിദ മുഹമ്മദ് കുഞ്ഞി, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad