ബോവിക്കാനം:(www.evisionnews.in) പ്രസിദ്ധമായ ബാവിക്കര മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും. വൈകിട്ട് നാലു മണിക്ക് പതിനായിരങ്ങള്‍ക്ക് അന്നാദനം നല്‍കുന്നതോടെയാണ് കഴിഞ്ഞ പത്തുദിവസമായി നടന്നുവന്ന ഉറൂസ് സമാപിക്കുക. സമാപന സമ്മേളനം സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി യമാനി അല്‍ ഖാദിരി ഉദ്ഘാടനം ചെയ്യും. ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. വ്യവസായ പ്രമുഖന്‍ യേനപ്പൊയ അബ്ദുല്ലക്കുഞ്ഞി ഹാജി മുഖ്യഅതിഥിയായിരിക്കും.
കഴിഞ്ഞ 19ന് ഖാസി ത്വാഖ അഹമ്മദ് മൗലവി പതാക ഉയര്‍ത്തിയതോടെയാണ് ഉറൂസ് നേര്‍ച്ചയ്ക്ക് തുടക്കമായത്. കെ.എസ്.ആറ്റക്കോയ തങ്ങള്‍ മാവൂര്‍ പ്രാര്‍ത്ഥന നടത്തി. . ടി.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ വെളിമമൂക്ക് പ്രഭാഷണം നടത്തി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.
വിവിധ ദിവസങ്ങളില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഷെമീര്‍ വാഫി കരുവാരക്കുണ്ട്, ഷെമീര്‍ അശറഫി കാട്ടാമ്പള്ളി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, യഹ്‌യ ബാഖവി പുഴക്കര, സിറാജുദ്ദീന്‍ ദാരിമി കക്കാട്, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, അഷറഫ് റഹ്മാനി പ്രഭാഷണം നടത്തി.

Post a Comment
0 Comments