Type Here to Get Search Results !

Bottom Ad

സണ്ണി ലിയോണും ക്രിക്കറ്റിലേക്ക്‌

evisionnews

മുംബൈ:(www.evisionnews.in) ക്രിക്കറ്റില്‍ ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ് സണ്ണി ലിയോണും. ഒരു ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കിയിരിക്കുകയാണ് സണ്ണി ലിയോണ്‍. ബോക്‌സ് ക്രിക്കറ്റ് ലീഗിലാണ് സണ്ണി ലിയോണ്‍ ഒരു ടീമിനെ സ്വന്തമാക്കിയത്. ചെന്നൈ സ്വാഗേഴ്‌സിനെയാണ് സണ്ണി ലിയോണ്‍ സ്വന്തമാക്കിയത്.
ടെലിവിഷന്‍ താരങ്ങള്‍ അണിനിരക്കുന്ന ക്രിക്കറ്റ് മത്സരമാണ് ബോക്‌സ് ക്രിക്കറ്റ് ലീഗ്. സണ്ണി ലയോണിന്റെ ചെന്നൈ സ്വാഗേഴ്‌സില്‍ മൗനി റോയ്, റിത്വിക് ധന്‍ജാനി, സംഗ്രാം സിങ് തുടങ്ങിയ മിനിസ്‌ക്രീന്‍ താരങ്ങളാണ് കളിക്കുന്നത്.
താന്‍ കായിക മത്സരങ്ങളെ ഇഷ്ടപ്പെടുന്നയാളാണെന്നും ഫുഡ്‌ബോളാണ് തന്റെ ഇഷ്ട കായിക ഇനമെന്നും സണ്ണി ലിയോണ്‍ പറയുന്നു. ക്രിക്കറ്റ് കാണാന്‍ ഇഷ്ടമാണെന്നും താരം പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ താന്‍ ഫുട്‌ബോള്‍, പിങ് പോങ്, വോളിബോള്‍ , ബാസ്‌കറ്റ് ബോള്‍ എന്നിങ്ങനെ എല്ലാത്തിലും പങ്കെടുക്കുമായിരുന്നെന്നും താരം പറയുന്നു.
ലീഗില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിന് ടീമിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് സണ്ണി ലിയോണ്‍. കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ക്യാംപിലും കളിസ്ഥലത്തും സണ്ണി ലിയോണിന്റെ സാന്നിധ്യം ഉണ്ടാകും.

Post a Comment

0 Comments

Top Post Ad

Below Post Ad