Type Here to Get Search Results !

Bottom Ad

അച്ഛനാകാന്‍ ഇഷ്ടമില്ല, ഗര്‍ഭിണിയായ കാമുകിയെ ജീവനോടെ കത്തിച്ചു

ബര്‍ലിന്‍: (www.evisionnews.in)അച്ഛനാകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ യുവാവ് എട്ടു മാസം ഗര്‍ഭിണിയായ കാമുകിയെ കൊന്നു. ഗര്‍ഭിണിയായ കാമുകിയെ തീയിട്ടു കൊല്ലുകയായിരുന്നു. 20കാരനായ ഇറന്‍ ടോബനാണ് കാമുകിയെ കൊന്നത്. 19കാരിയായ മരിയ പീനറാണ് ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ സാഹയത്തോടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ ടോബനും കൊലയ്ക്കു കൂട്ടുനിന്ന സുഹൃത്തിനും പതിനാലു വര്‍ഷത്തെ തടവ് ശിക്ഷയും ലഭിച്ചു. ഇരുവരുടെയും കല്യാണം പോലും കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. പെണ്‍കുട്ടിയെ ടോബന്‍ ചതിക്കുകയായിരുന്നു.
കാമുകി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതുമുതല്‍ ഇതിനെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ടോബന്‍ ആരംഭിച്ചിരുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ കുറേ നിര്‍ബന്ധിച്ചിരുന്നതായും പറയുന്നു. എന്നാല്‍, പെണ്‍കുട്ടി അതിന് സമ്മതിച്ചില്ല. ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങാമെന്ന് പറഞ്ഞ് ടോബന്‍ പെണ്‍കുട്ടിയെ കൂട്ടി പുറത്തു പോകുകയായിരുന്നു. മരിയയെ ഒരു വനപ്രദേശത്ത് എത്തിച്ചതിനുശേഷം തടികൊണ്ടുള്ള വസ്തു ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിച്ച് അവശയാക്കിയതിനുശേഷം ടോബന്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന ചിലര്‍ മൃതദേഹം കാണുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് കത്തി ലഭിച്ചിരുന്നു. കത്തിയിലുണ്ടായിരുന്ന വിരലടയാളങ്ങളാണ് ടോബനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്

Post a Comment

0 Comments

Top Post Ad

Below Post Ad