Type Here to Get Search Results !

Bottom Ad

ഖത്തറില്‍ വാഹനാപകടം: മലയാളി സഹോദരങ്ങള്‍ മരിച്ചു

ദോഹ: (www.evisionnews.in)ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് നടുവട്ടം ബര്‍സാന്‍ റിയല്‍ എസ്‌റ്റേറ്റ് ഉടമയായ സക്കീര്‍ മാളിയേക്കലിന്റെ മക്കളായ നജ്മല്‍ റിസ്വാന്‍(20), ജുനൈദ് നിബ്‌റാസ്(22) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ ദോഹയിലെ ഐന്‍ ഖാലിദില്‍ വെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട മറിയുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ഇന്ന് പുലര്‍ച്ചെ നാട്ടില്‍ എത്തിച്ചേക്കും. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ മാത്തോട്ടം ജുമാ മസ്ജിദില്‍ നടക്കും എന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad