Type Here to Get Search Results !

Bottom Ad

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു


കുമ്പള:(www.evisionnews.in)കുമ്പള പോലീസിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും റോഡ് സുരക്ഷയില്‍ ഡ്രൈവര്‍മാര്‍ക്കുളള പങ്ക് എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുമ്പള വ്യാപാരഭവനില്‍ നടന്ന പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എല്‍ പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ രമേഷ്ഭട്ട് അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എ കെ ആരിഫ് കമ്പള പോലീസ് സ്റ്റേഷന്‍ അഡീഷണല്‍ എസ് ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ്, പി ജി അഗസ്റ്റിന്‍, എം അബ്ദുളള എന്നിവര്‍ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad