Type Here to Get Search Results !

Bottom Ad

സണ്ണി ലിയോണിനെ സ്വീകരിച്ച മലയാളികള്‍ തന്നെ അവഗണിക്കുന്നതില്‍ വേദനയുണ്ട്: ഷക്കീല


ചെന്നെ:(www.evisionnews.in)ബോളിവുഡ് താരം സണ്ണി ലിയോമിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച മലയാളികള്‍ തന്നെ അവഗണിക്കുന്നതില്‍ വേദനയുണ്ടെന്ന് നടി ഷക്കീല. സിനിമാ രംഗത്തുനിന്നും തനിക്ക് പിന്തുണ ലഭിക്കാത്തതില്‍ വിഷമമുണ്ടെന്നും ഷക്കീല പറഞ്ഞു. ആളുകളോട് ഇഷ്ടം തോന്നുന്നതും വെറുപ്പുതോന്നുന്നതുമൊക്കെ പ്രേക്ഷകരുടെ താല്‍പര്യമാണ്. സിനിമാ രംഗത്തുനിന്നും പിന്തുണ ലഭിക്കാത്തതാണ് വിഷമമുണ്ടാക്കുന്നത്. അഭിനയ പ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍ നന്നായി അഭിനയിക്കാം എന്ന ആത്മവിശ്വാസം തനിക്കുണ്ട്. അതു തെളിയിക്കാന്‍ ഒരു അവസരം ലഭിക്കണം എന്നതുമാത്രമാണ് ഇപ്പോള്‍ തന്റെ പ്രാര്‍ത്ഥനയെന്നും ഷക്കീല പറഞ്ഞു. 
പതിനഞ്ചുവര്‍ഷത്തോളം തെന്നിന്ത്യന്‍ സിനിമാ രംഗത്ത് താന്‍ സജീവമായിരുന്നു. ഇതിനിടയില്‍ ധാരാളം വൈകാരിക രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കരയാനും പ്രേക്ഷകരെ ചിരിപ്പിക്കാനുമൊക്കെ അറിയാം. പ്രേക്ഷകര്‍ എന്നും എന്നെ സ്‌നേഹിച്ചിട്ടുണ്ട്. ചിലര്‍ നല്ല രീതിയിലും ചിലര്‍ മോശമായും. എന്നിട്ടും തന്നില്‍ വിശ്വാസം അര്‍പ്പിക്കാന്‍ സംവിധായകര്‍ തയ്യാറാവാത്തതില്‍ വിഷമമുണ്ടെന്നും അവര്‍ വ്യക്തമാക്കി. 
വനിതയുടെ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി എത്തിയ സണ്ണി ലിയോണിന് വലിയ സ്വീകരണമാണ് സിനിമാ ലോകത്തുനിന്ന് ലഭിച്ചത്. സണ്ണിയെക്കുറിച്ചുള്ള നടന്‍ ജയസൂര്യയുടെ കമന്റും ഏറെ ശ്രദ്ധ നേടിയിരുന്നു. സണ്ണി ലിയോണിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന ധാരണയെല്ലാം രണ്ടുമിനിറ്റ് അവരോട് സംസാരിച്ചപ്പോഴേക്കും മാറിയെന്നാണ് ജയസൂര്യ പറഞ്ഞത്. അത്രത്തോളം വിനയത്തോടെയും ബഹുമാനത്തോടെയും ആയിരുന്നു സണ്ണി സംസാരിച്ചതെന്നും ജയസൂര്യ വ്യക്തമാക്കിയിരുന്നു.
ജയസൂര്യയുടെ കമന്റെ് വലിയ ചര്‍ച്ചയായിരുന്നു. സേണ്ണി ലിയോണിനെ സ്വീകരിച്ചവര്‍ എന്തുകൊണ്ട് ഷക്കീലയെ അവഗണിക്കുന്നു എന്ന ചോദ്യവും ഇത് ഉയര്‍ത്തിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad