Type Here to Get Search Results !

Bottom Ad

ഭക്ഷ്യപഥാര്‍ത്ഥങ്ങളിലെ രാസപരിശോധനക്ക് ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥിര സംവിധാനം വേണം-യൂത്ത്‌ലീഗ്


കാസര്‍കോട് :(www.evisionnews.in) ആഹാര പഥാര്‍ത്ഥങ്ങളില്‍ വിഷാംശവും ലോഹസാന്നിദ്ധ്യവും അപകടകരമാവിധം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പച്ചക്കറികളിലെയും, ഭക്ഷ്യവസ്തുക്കളുടെയും രാസാംശങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലയിലെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധനയ്ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കാസര്‍ഗോഡ് മണ്ഡലം മുസ്ലീം യൂത്ത് ലീഗ് നേതൃയോഗം ആവശ്യപ്പെട്ടു.

കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ പെരുകിവരുന്ന അവസ്ഥയില്‍ രാസ പരിശോധനാ സംവിധാനം ഏറെ നിര്‍ബന്ധമാണ്. കാസര്‍ഗോഡ് ഫുഡ് ലാബ് അനുവദിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. നിലവില്‍ കോഴിക്കോടുള്ള ലാബിനെയാണ് ജില്ല പരിശോധനയ്ക്ക് ആശ്രയിക്കുന്നത്. 

ഇത്തരത്തില്‍ പരിശോധനയ്ക്ക് അയച്ചാല്‍ തന്നെ റിപ്പോര്‍ട്ട് ലഭ്യമാകാന്‍ മാസങ്ങളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്നും ഇത് മായം ചേര്‍ക്കുന്ന കുറ്റകൃത്യത്തിന് കൂടുതല്‍ അവസരം നല്‍കുന്ന നടപടിയാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസില്‍ ഒഴിഞ്ഞുകിടക്കുന്ന നിരവധി തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആസിഫ് സഫിര്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം.എ. സിദ്ധീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. ശംസുദ്ധീന്‍ കിന്നിംഗാര്‍, ബി.കെ. ബഷീര്‍ പൈക്ക, ബി.എം.സി. ബഷീര്‍, ഫാറുഖ് കുബഡാജെ, ബഷീര്‍ ഫ്രണ്ട്‌സ്, അബ്ദുള്‍ റഹ്മാന്‍ തോട്ട, ഫാറൂഖ് ആദൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad