കാസര്‍കോട്:(www.evisionnews.in) സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ക്ക് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്യുജ്വല വരവേല്‍പ്. രാത്രി ഏഴ് മണിയോടെ പരശുറാം എക്‌സ്പ്രസില്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ സമസ്തയുടെ പുതിയ സാരഥിയെ സമസ്തയുടെ എസ്.കെ.എസ്.എസ്.എഫിന്റെയും നേതാക്കള്‍ ഷാളണിയിച്ച് വരവേറ്റു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ശനിയാഴ്ച നടന്ന മുശാവറയിലാണ് ആലിക്കുട്ടി മുസ്ലിയാരെ ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. പ്രഗത്ഭമതപണ്ഡിതനും പ്രഭാഷണ തൂലികാ രംഗങ്ങളിലെ നിറസാന്നിധ്യവുമാണ്. നിലവില്‍ കാസര്‍കോട് ഖാസി കൂടിയാണ്

Post a Comment
0 Comments