Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പെട്ടു

കോട്ടയം (www.evisionnews.in): മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കോട്ടയം ഏറ്റുമാനൂരിനടുത്ത് കാണക്കാരിയില്‍ പുലര്‍ച്ചെ 2.20ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ച് മുഖ്യമന്ത്രിയുടെ ചുണ്ടിനു നേരിയ പരുക്കേറ്റു. ഗണ്‍മാന്‍ അശോകന്റെ കൈക്കും പരുക്കേറ്റിട്ടുണ്ട്.

മലപ്പുറത്തെ പരിപാടിക്ക് ശേഷം കോട്ടയം പുതുപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. ടയര്‍ പഞ്ചറായതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം നാട്ടകം ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ പരിശോധിച്ചു. അപകടത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് മുഖ്യമന്ത്രി പുതുപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങിയത്.

Keyword: kerala-news-accident-injured-chief-minister

Tags

Post a Comment

0 Comments

Top Post Ad

Below Post Ad