മംഗളൂരു (www.evisionnews.in): ബൈക്കില്‍ യാത്രചെയ്യുന്ന രണ്ടുപേര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന ട്രാഫിക് നിയമം ലംഘിച്ച് സഹപ്രവര്‍ത്തകനായ പോലീസുകാരനൊപ്പം ഹെല്‍മെറ്റില്ലാതെ പിന്‍സീറ്റില്‍ ഔദ്യോഗിക വേഷത്തില്‍ യാത്രചെയ്ത വനിതാ പോലീസ് നിയമത്തിന് മുന്നില്‍ കുടുങ്ങി. ബുധനാഴ്ച മംഗളൂരു നഗരത്തില്‍ കങ്കനാടിയിലാണ് സംഭവം.
സഹപ്രവര്‍ത്തകനുമൊത്ത് ഹെല്‍മെറ്റില്ലാതെ യാത്രചെയ്യുന്ന രംഗം ആരോ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വൈറലായി മാറിയതോടെ ജില്ലാ പോലീസ് മേധാവിയടക്കം വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ചിത്രം കാണേണ്ടിവന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാനും പിഴയീടാക്കാനും തീരുമാനിച്ച് വിവാദങ്ങളില്‍ ദക്ഷിണകര്‍ണാടക പോലീസ് നേതൃത്വം തല ഊരിയത്.
Keywords: Karanataka-bike-manglore-police-helmet

Post a Comment
0 Comments