Type Here to Get Search Results !

Bottom Ad

ബാബരി മസ്ജിദ് തകര്‍ത്തത് നരസിംഹ റാവുവിന്റെ നിലപാട് -പാലോളി

evisionnews

മലപ്പുറം (www.evisionnews.in): പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ നിലപാട് മൂലമാണ് മതേതരത്വത്തിന്റെ പ്രതീകമായ അയോധ്യയിലെ ബാബരി മസ്ജിദ് സംഘ്പരിവാര്‍ ശക്തികള്‍ തകര്‍ക്കുന്നതിലെത്തിച്ചതെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടി. ഒരു മലയാള വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വീണ്ടും രാഷ്ട്രീയ കേരളത്തെ ഓര്‍മ്മിപ്പിക്കുന്നത്. ഇതേ അഭിമുഖത്തിലാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ തിരുകേശ വ്യാപാരത്തിനെതിരെ ആഞ്ഞടിച്ചത്.

ബാബരി മസ്ജിദ് തകര്‍ച്ചയും ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ ലീഗില്‍ നിന്നുള്ള വിടുതലും ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ പിറവിയും സംബന്ധിച്ച വിവരങ്ങള്‍ പ്രതിപാദിക്കുന്നതിനിടയിലാണ് നരസിംഹറാവുവിന്റെ നിലപാടാണ് ബാബരി പള്ളിയുടെ തകര്‍ച്ചക്ക് കാരണമെന്ന് പാലോളി വിശദീകരിക്കുന്നത്. 

അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു: അത്രയും വലിയ കടുംകൈയാണ് കോണ്‍ഗ്രസ് കാണിച്ചത്. ഒരു പോലീസുകാരനെ പോലും നിര്‍ത്താതെ പള്ളിപൊളിക്കാനുള്ള സര്‍വ സൗകര്യവും ചെയ്തു കൊടുത്തത് നരസിംഹറാവുവാണ്. അതു മനസിലാക്കി അതിനോടുള്ള പ്രതിഷേധമാണ് സേഠ് നടത്തിയത്. സേഠ് അന്ന് വളരെ വികാരത്തോട് കൂടി സ്‌റ്റേറ്റ് മെന്റിറക്കി ലീഗില്‍ നിന്ന് പോന്നു. സുര്‍ജിത്തടക്കമുള്ള നേതാക്കളുമായി സേഠ് സംസാരിച്ചു. ആ നിലപാടിന് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ലീഗിലെ 50 ശതമാനം ആളുകളും അന്ന് സേഠുവിന്റെ കൂടെ മനസുകൊണ്ട് നില്‍ക്കുകയാണ്. ആ സമയത്താണ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും ഡല്‍ഹിയില്‍ പോയി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. 

അന്ന് സേഠിന്റെയും കൂട്ടരുടെയും ആവശ്യം എല്‍ഡിഎഫില്‍ അവരെയും ഉള്‍ക്കൊള്ളിക്കണമെന്നതായിരുന്നു. സിപിഎമ്മുമായി ആലോചിച്ചാണ് ഐഎന്‍.എല്‍ രൂപീകരിച്ചത്. ഐഎന്‍എല്‍ പ്രശ്‌നം പാര്‍ട്ടി കേരള ഘടകത്തില്‍ വന്നു. അപ്പോള്‍ ഐഎന്‍എലിനെയും വര്‍ഗ്ഗീയ കക്ഷിയാക്കി മുദ്രകുത്തി വിഎസ് അച്യുതാനന്ദന്‍ ആ ചര്‍ച്ചകള്‍ക്ക് വഴിമുടക്കുകയായിരുന്നു. അന്ന് ഐഎന്‍എലിനെ കൂട്ടിയിരുന്നെങ്കില്‍ മുസ്ലിം ലീഗ് ഈ അവസ്ഥയില്‍ എത്തില്ലായിരുന്നു. 

തുടര്‍ന്ന് നടന്ന ഒറ്റപ്പാലം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ ബാബരി തകര്‍ത്തതിനോടുള്ള പ്രതിഷേധ സൂചകമായി മുസ്ലിം മനസ് ഒന്നടങ്കം സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലധികമാക്കി ഉയര്‍ത്തി ചരിത്രം സൃഷ്ടിച്ചു. പാലോളി തുടരുന്നു.

keywords : babari-masjid-paloli-muhammed-narasimharao
Tags

Post a Comment

0 Comments

Top Post Ad

Below Post Ad