Type Here to Get Search Results !

Bottom Ad

അബ്കാരി കേസില്‍ ഒളിവില്‍പോയ പ്രതി പിടിയിയില്‍

ബദിയടുക്ക (www.evisionnews.in): അബ്കാരി കേസില്‍ ഒളിവില്‍ പോയ യുവാവിനെ വിദേശ മദ്യവുമായി എക്‌സൈസ് പിടികൂടി. മുള്ളേരിയ ബേങ്കത്തടുക്കയിലെ എം. വിനു എന്ന പി. വിനോദാ (31)ണ് പിടിയിലായത്. നിരവധി ചാരായ കേസുകളില്‍ പ്രതിയായ വിനുവിനെതിരെ കാസര്‍കോട് അസി. സെഷന്‍സ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാറഡുക്ക വനമേഖലയിലാണ് വിനു പിടിയിലായത്. എക്‌സൈസ് സംഘത്തെ കണ്ടതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഒരു കിലോമീറ്ററോളം കാട്ടിലൂടെ പിന്തുടര്‍ന്നാണ് പിടികൂടിയത്. കാസര്‍കോട്, ബദിയടുക്ക എക്‌സൈസ് പരിധിയില്‍ എട്ടോളം ചാരായ കടത്ത് കേസുകള്‍ വിനുവിനെതിരെ നിലവിലുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad