കണ്ണൂര്‍ (www.evisionnews.in): യുവതി ഭര്‍ത്താവിനെ വെട്ടിക്കൊന്നു. ആലക്കോട് ടൗണിലെ അപ്പൂസ് ഹെയര്‍ഡ്രസ് ബാര്‍ബര്‍ ഷോപ്പ് ഉടമയും ആലക്കോട് സഹകരണ ആശുപത്രിക്ക് സമീപം ജയഗിരിയില്‍ താമസക്കാരനുമായ ശശി (54) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ രമ (45) യെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
രമ മനോരോഗത്തിന് ചികിത്സ നടത്തുന്നതായും ബന്ധുക്കള്‍ പറയുന്നു. ശശിയും ഭാര്യയും തനിച്ചാണ് വീട്ടില്‍ താമസിക്കുന്നത്. മക്കളായ ശരണ്യയും ശ്രുതിയും ഭര്‍തൃവീടുകളിലാണ് താമസം. സംഭവമറിഞ്ഞ് ആലക്കോട് എസ്.ഐ ടി.വി. അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kannur0-news-killed-husband-by-wife

Post a Comment
0 Comments