Type Here to Get Search Results !

Bottom Ad

മത്സ്യബന്ധനത്തിനിടയില്‍ നായാട്ടുകാരുടെ വെടിയേറ്റ് 45കാരന്‍ മരിച്ചു

evisionnews

സുള്ള്യ (www.evisionews.in); നായാട്ടുകാരുടെ വെടിയേറ്റ് 45കാരനായ കര്‍ഷകത്തൊഴിലാളി മരിച്ചു. സുള്ള്യ തോടിക്കാനയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുടക് സ്വദേശി ജയറാം നായകാണ് മരിച്ചത്. 
സ്ഥലത്തെ ഫാം ഹൗസിലെ തൊഴിലാളിയായ ജയരാമയും സഹോദരന്‍ ഹരീഷും രാത്രി തോട്ടത്തിന് പരിസരത്തെ തോട്ടില്‍ മത്സ്യം പിടിക്കുകയായിരുന്നു. അതിനിടെയാണ് തോട്ടിനക്കരെയുള്ള കാട്ടില്‍ നിന്ന് ഉതിര്‍ന്ന വെടി ജയറാമിന്റെ ദേഹത്തേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാട്ടില്‍ നായാട്ടിനിറങ്ങിയ സംഘമാണ് ശബ്ദം കേട്ട് വെടിയുതിര്‍ത്തതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നായാട്ട് സംഘത്തെ പോലീസ് തിരയുന്നുണ്ട്.


Keywords: karnataka-news-kudak-house

Post a Comment

0 Comments

Top Post Ad

Below Post Ad