Type Here to Get Search Results !

Bottom Ad

ഓള്‍ഡ് ഈസ് ഗോള്‍ഡ് ജനറേഷന്‍ മീറ്റ്: ചരിത്ര സെമിനാറിനുള്ള ഇന്റര്‍വ്യൂവിന് തുടക്കമായി


ചെങ്കള :(www.evisionnews.in) എം .എസ്.എഫ്.ചെങ്കള ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന പ്രോഗ്രാമിലൂടെ ചെങ്കളയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളെ ബന്ധപ്പെടുത്തി കൊണ്ടുള്ള ചരിത്ര സെമിനാറിനുള്ള പഴയ തലമുറയില്‍പ്പെട്ടവരെ ഉൽ പെടു ത്തി യുള്ള  ഇന്റര്‍വ്യൂവിന് തുടക്കമായി ..
ഞായറാഴ്ച വൈകുന്നേരം മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം ട്രഷററും പഴയ കാല നേതാവുമായ സി. അബ്ബാസ് ഹാജി ബദ്‌രിയ്യ യുമായി എം .എസ് .എഫ് .ചെങ്കള ശാഖ ഹിസ്റ്ററി ടീമംഗങ്ങളായ ഖാലിദ് ഷാന്‍ ചെങ്കള.സി.ബി. സിനാന്‍ എന്നിവര്‍ നടത്തിയ ഇന്റര്‍വ്യൂവോട് കൂടിയാണ് തുടക്കമായത് .
ചരിത്ര സെമിനാറിന് വേണ്ടി മണ്‍ മറഞ്ഞു പോയ പഴയ കാല നേതാക്കള്‍ , ചെങ്കളയുടെ അഭിമാനമായി വളര്‍ന്നു വന്നവര്‍ , പഴമയും പുതുമയും നിറഞ്ഞ ചരിത്ര വരികളിലൂടെ സഞ്ചരിച്ചു ചെങ്കളയുടെ ചരിത്രം തയ്യാറാക്കുവാന്‍ അണിയറയില്‍ സി.എം.എ. ഖാദര്‍ ചെയര്‍മാനും സി.ബി. മൊയ്തീന്‍ ടീം ലീഡറുമായി ഹിസ്റ്ററി ടീം പ്രവര്‍ത്തിക്കുന്നു .

സി.എം. ചെങ്കള , ഇ .എ. മഹമൂദ് , കെ. എ. മുഹമ്മദ് കുഞ്ഞി , കെ .സി. കരീം , ബി.എ.ബഷീര്‍ , സി.എം.ഷംസീര്‍ ചെങ്കള , മഹറൂഫ് ചെങ്കള , ഖാലിദ് ഷാന്‍ ചെങ്കള , സി.ബി. സിനാന്‍ എന്നിവരാണ് ഹിസ്റ്ററി ടീമംഗങ്ങള്‍ .

പഴമയുടെ ചരിത്രം പഴമയിലുടെ തന്നെ ന്യു ജനറേഷന് കാണിക്കാന്‍ ഓട്ടോഗ്രാഫ് എക്ഷിബിഷനും ഒരുക്കുന്നു തികച്ചും വ്യത്യസ്ഥവും പുതുമയും നിറഞ്ഞതുമായ പ്രോഗ്രാമായിട്ടാണ് എം .എസ് .എഫ് .ചെങ്കള ശാഖ കമ്മിറ്റി ഈ പരിപാടി സംഘടിപ്പിക്കുന്നത്

key wods;old-is-gold-chengala-msf

Post a Comment

0 Comments

Top Post Ad

Below Post Ad