പെര്‍ള (www.evisionnews.in): പെര്‍ളയിലെ സഹോദരങ്ങളുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെര്‍ള പര്‍ത്താജെ ശിവഗിരിയിലെ നാഗേഷ്(24), സഹോദരന്‍ ഉമേഷ്(22) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാവിലെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ബജകൂഡ്‌ലുവിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് വൈകിട്ടോടെ ഇരുവരും വീട്ടിലെത്തിയിരുന്നു. അഞ്ചര മണിയോടെ നാഗേഷ് പെര്‍ള ടൗണിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഏഴ് മണിയോടെ ഉമേശയും വീട്ടില്‍ നിന്ന് പുറത്തുപോയി. രാവിലെയായിട്ടും ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടയിലാണ് വീടിന് പിറക് വശത്തെ കശുമാവിന്‍ കൊമ്പില്‍ ഉമേശയെ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇരുവരുടെയും ഒരുമിച്ചുള്ള മരണം സംബന്ധിച്ച് നാട്ടുകാരിലും ബന്ധുക്കളിലും ദുരൂഹത ഉളവാക്കിയിരുന്നു.
Keywords: Kasaragod-news-suicide-report

Post a Comment
0 Comments