
ബദിയടുക്ക: (www.evisionnews.in)പൂജാമുറിയില്‍ വിളക്ക് തെളിയിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ് മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബദിയടുക്കക്ക് സമീപം കനകപ്പാടിയിലെ ജനാര്‍ദ്ദന നായകിന്റെ ഭാര്യ ഗീത നായകാ(58)ണ് മരിച്ചത്. ഫെബ്രുവരി 1ന് രാവിലെ പൂജാമുറിയില്‍ ദീപം തെളിയിക്കുന്നതിനിടെ വിളക്ക് മറിഞ്ഞ് ദേഹമാസകലം പൊള്ളലേല്‍ക്കുകയായിരുന്നു. ഗുരുതര നിലയില്‍ മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. അപ്പു നായക്-വെങ്കമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: ലക്ഷ്മി, ശാരദ, അപര്‍ണ്ണ, അനുഷ. മരുമകന്‍: ജയരാജ്. സഹോദരന്‍: വെങ്കപ്പ നായക്.
Post a Comment
0 Comments