
കാസര്‍കോട്:(www.evisionnews.in) ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്ത്രീ യെയും ഏഴ് വയസുള്ള മകളേയും കാണാതായതായി ഭര്‍ത്താവ് ടൗണ്‍ പൊലീസില്‍ പരാതി. ബേപ്പ് കുണ്ടൂപ്പിലെ കെ. കുഞ്ഞികൃഷ്ണന്‍നായരുടെ ഭാര്യ ആതിര(27), മകള്‍ ദേവിക എന്നിവരെയാണ് കാണാതായത്. ഫെബ്രുവരി 12ന് വൈകിട്ട് നാല് മണിക്കാണ് ആസ്പത്രിയില്‍ ചികിത്സക്കെത്തിയത്. പിന്നീട് കാണാനില്ലെന്നാണ് പരാതി. ഫെബ്രുവരി അഞ്ചിനും ആതിരയേയും മകളേയും കാണാതായിരുന്നുവത്രെ. അന്ന് ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അമ്മയോടൊപ്പം പോകുന്നുവെന്നാണ് പറഞ്ഞത്. പിന്നീട് അമ്മയുടെ വീട്ടിലായിരുന്നു താമസം.
Post a Comment
0 Comments