Type Here to Get Search Results !

Bottom Ad

കഞ്ചാവിന്റെ ഒഴുക്ക് തടയാന്‍ കേരള-കര്‍ണാടക പോലീസിന്റെ വാട്‌സ്്അപ് ഗ്രൂപ്പ്


ഇടുക്കി (www.evisionnews.in): അതിര്‍ത്തി കടന്നെത്തുന്ന കഞ്ചാവിന്റെ ഒഴുക്കു തടയാന്‍ കേരള -കര്‍ണാടക പോലീസ് വാട്‌സ് അപ് ഗ്രൂപ്പ് ആരംഭിച്ചു. തേനി പോലീസും ഇടുക്കി പോലീസും സംയുക്തമായാണ് അന്വേഷണത്തിന്റെ വ്യാപനത്തിന് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. വാഹനങ്ങളിലും കാട്ടുപാതകളിലും പരിശോധന നടത്താന്‍ നായയെ ഉപയോഗിക്കും. ഇതിന് പ്രത്യേക പരിശീലനം ലഭിച്ച സ്നിഫര്‍ നായയെ മൂന്നു മാസത്തിനകം ഇടുക്കിയിലെത്തിക്കും. 
കട്ടപ്പന ഡിവൈ.എസ്.പി പി.കെ ജഗദീഷിന്റെ നേതൃത്വത്തില്‍ രണ്ട് സി.ഐമാരും മൂന്ന് എസ്.ഐമാരുമടങ്ങുന്ന ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിനും രൂപം നല്‍കിയിട്ടുണ്ട്. ഒഡീഷ, ഗോവ, ആന്ധ്ര എന്നിവിടങ്ങളില്‍ ഇടുക്കിക്കാര്‍ കഞ്ചാവു കൃഷി നടത്തുന്നതായും ഇവര്‍ക്ക് നക്സല്‍ സംഘടനകളുടെ സഹായം ലഭിക്കുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad