Type Here to Get Search Results !

Bottom Ad

ജെഡിഎസ് നേതാവിനെയും കൂട്ടാളികള്‍ക്കും ജീവപര്യന്തം

മൈസൂരു (www.evisionnews.in): ഹുന്‍സൂരുവിലെ പ്രമാദമായ ഇരട്ടക്കൊലക്കേസില്‍ അധോലോക ബന്ധമുള്ള ജെഡിഎസ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറെയും കൂട്ടാളികളെയും ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. സി മഹദേശ് എന്ന ഹവ്വാമദേശ, കൂട്ടാളികളായ സഹോദരന്‍ മഞ്ജു, ചന്തു എന്ന ചന്ത്രു, ഓണ്ടിക്കൊപ്പല്‍ രവി, ശിവകുമാര്‍ എന്ന കാളപ്പ, രമേശ് ബാബു, അംബരീഷ് എന്ന അമ്പി, കെ.കെ എന്ന കാര്‍ത്തിക്ക് എന്നിവരെയാണ് ശിക്ഷിച്ചത്. മഹദേശ് മൂന്നു ലക്ഷം രൂപയും മറ്റുപ്രതികള്‍ ഒരു ലക്ഷം രൂപയും പിഴ അടക്കണം.

2008 മെയ് 14നാണ് കേസിനാസ്പദമായ സംഭവം. ഹുന്‍സൂരിവിലെ ഫാം ഹൗസില്‍ വെച്ചാണ് രാജേഷ് എന്ന ഗാന്ധിയും രമേഷ് എന്നയാളും വധിക്കപ്പെട്ടത്. കൊലയെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ ഹുന്‍സൂര്‍ പോലീസാണ് അറസ്റ്റുചെയ്തത്. മഹദേശ് വാടകകൊലയാളി സംഘാംഗമാണെന്ന് പോലീസ് പറഞ്ഞു.


Keywords: Karnataka-news-court-arrest-jds

Post a Comment

0 Comments

Top Post Ad

Below Post Ad