Type Here to Get Search Results !

Bottom Ad

കോഴിക്കോട് ലോ കോളേജ് ആര്‍ട്‌സ് ഫെസ്റ്റ്: ഖലീല്‍ ഹുദവി പള്ളം സാഹിത്യ പ്രതിഭ

evisionnews

കോഴിക്കോട്: (www.evisionnews.in)കോഴിക്കോട് ഗവ.ലോ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന 'മല്‍ഹാര്‍ 2016' ആര്‍ട്‌സ് ഫെസ്റ്റിലെ സാഹിത്യപ്രതിഭയായി ഖലീല്‍ ഹുദവി അല്‍മാലികിയെ തെരെഞ്ഞെടുത്തു. പ്രബന്ധ രചന (അറബിക്), ചെറുകഥാരചന (ഉര്‍ദു) കവിതാ രചന (അറബിക്) എന്നിവയില്‍ ഒന്നാം സ്ഥാനത്തെത്തി 15 പോയന്റ് നേടിയാണ് പ്രതിഭാപട്ടത്തിന്ന് അര്‍ഹനായത്. 

ത്രിവത്സര എല്‍.എല്‍.ബി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ നിന്ന് ബിരുദവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്് സോഷ്യോളജിയില്‍ ഡിഗ്രി പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുണ്ട്യത്തടുക്ക പള്ളത്തെ എം.എസ് മുഹമ്മദ്, സഫിയ ദമ്പതികളുടെ മകനാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad