Type Here to Get Search Results !

Bottom Ad

ദുബൈ ഉദുമ മണ്ഡലം കെ.എം.സി.സി. ഫുട്ബാള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് നാലിന്; സംഘാടക സമിതി രൂപീകരിച്ചു.


ദുബൈ:(www.evisionnews.in) ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സനാബില്‍ ട്രോഫി അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് നാല് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ദുബൈ അബുഹൈലിലുള്ള സ്‌കൗട്ട് മിഷന്‍ ഡനാട്ട് യു.എ.ഇ. സ്റ്റേഡിയത്തില്‍ നടക്കും. പ്രമുഖ ഇന്‍ഡ്യന്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന 24 ഇന്‍ഡ്യന്‍ ക്ലബുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും

ടൂര്‍ണമെന്റ് നടത്തിപ്പിന് നൂറംഗ സംഘാടക സമിതി രൂപീകരിച്ചു. ഇബ്രാഹിം ഏളേറ്റില്‍ (മുഖ്യ രക്ഷാധികാരി), യഹിയ തളങ്കര, ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ, പി.കെ. അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി. ഇസ്മയില്‍, എം.എ. മുഹമ്മദ് കുഞ്ഞി, ഹുസ്സൈനാര്‍ തൊട്ടുംഭാഗം, ഹനീഫ് കല്‍മട്ട, ഹനീഫ് ചെര്‍ക്കള (രക്ഷാധികാരികള്‍), ഹംസ തൊട്ടി (ചെയര്‍മാന്‍), ടി.കെ. മുനീര്‍ ബെന്താട് (വര്‍ക്കിങ്ങ് ചെയര്‍മാന്‍), അഷറഫ് ബോസ് (ജനറല്‍ കണ്‍വീനര്‍), റഫീഖ് മാങ്ങാട് (ഓര്‍ഗനൈസിങ്ങ് കണ്‍വീനര്‍), കെ.പി. അബ്ബാസ് കളനാട് ( ട്രഷറര്‍ ), എം.കെ. അബ്ദുള്ള ആറങ്ങാടി, മുനീര്‍ പി.ചെര്‍ക്കളം, ടി.ആര്‍. ഹനീഫ്, ഖാദര്‍ ബെണ്ടിച്ചാല്‍, ഇസ്മയില്‍ നാലാം വാതുക്കല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, ഷരീഫ് തായത്തൊടി, താജുദ്ദീന്‍ കോട്ടിക്കുളം എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ഫൈസല്‍ പൊവ്വല്‍, നൌഫല്‍ മാങ്ങാടന്‍, ഒ.എം. അബ്ദുള്ള, റാഫി പള്ളിപ്പുറം എന്നിവര്‍ കണ്‍വീനര്‍മാരുമാണ്.




പ്രസിഡണ്ട് ടി.കെ. മുനീര്‍ ബന്താട് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് എം.എ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ജലീല്‍ കോയ മുഖ്യാഥിതിയായിരുന്നു. കരീം സിറ്റി ഗോള്‍ഡ്, ഹംസ തൊട്ടി, എം.കെ. അബ്ദുള്ള ആറങ്ങാടി, ടി.ആര്‍.ഹനീഫ്, ഹസ്സൈനാര്‍ ബീജന്തടുക്ക, ഇസ്മയില്‍ നാലാം വാതുക്കല്‍, മുഹമ്മദ് മാങ്ങാട്, കെ.പി.അബ്ബാസ് കളനാട്, റിയാസ് മുല്ലച്ചേരി, ഒ.എം. അബ്ദുള്ള, സമീര്‍ പരപ്പ, യൂസുഫ് മുക്കൂട്, ജബ്ബാര്‍ തെക്കില്‍, സി.എ. ബഷീര്‍ പള്ളിക്കര, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ഷംസീര്‍ അടൂര്‍, അസ്ലം കോട്ടപ്പാറ, ഹാഷിം വെസ്റ്റ്, ശബീര്‍ കീഴൂര്‍ സംബന്ധിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad