കാസര്‍കോട് (www.evisionnews.in): കരിന്തളത്തെ തങ്കമണി കൊലക്കേസ് വിചാരണക്കിടെ രണ്ടു സാക്ഷികള്‍ കൂറുമാറി. കേസിലെ പ്രതിയായ അബ്ദുദുല്ല താസിക്ക് സിംകാര്‍ഡ് കൈമാറിയ മൊബൈല്‍ ഷോപ്പ് ജീവനക്കാരി ബുഷ്‌റ, മൊബൈല്‍ ഫോണ്‍ കൈമാറിയ ആലിക്കുഞ്ഞിയുമാണ് വിചാരണക്കിടെ കൂറുമാറിയത്.
കേസിന്റെ ഒന്നാംഘട്ട വിചാരണ വെള്ളിയാഴ്ച പൂര്‍ത്തിയായി. മൊത്തം അറുപത് സാക്ഷികളുള്ള കേസില്‍ 34 പേരുടെ സാക്ഷിവിസ്താരവും പൂര്‍ത്തിയായി. മാര്‍ച്ച് 17ന് വിചാരണ വീണ്ടും ആരംഭിക്കും. കാസര്‍കോട് അഡീ. സെഷന്‍സ് (രണ്ട്) കോടതിയിലാണ് വിചാരണ നടക്കുന്നത്.
Keywords: Kasaragod-news-murder-case-court-

Post a Comment
0 Comments