ദോഹ:(www.evisionnews.in) ഖത്തർ കെ എം സി സി കാസർകോട് ജില്ല സംഘടിപ്പിച്ച പ്രിമിയർ ലീഗ് ക്രിക്കറ് ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ കാസർകോട് മണ്ഡലം ടീം കപ്പിൽ മുത്തമിട്ടു.
പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൌണ്ടിൽ നടന്ന ടൂർണമെന്റിൽ ജില്ലയിലെ അഞ്ച് മണ്ഡലം കെ എം സി സി ടീമുകൾ മത്സരിച്ചു.
ഫൈനൽ മത്സരത്തിൽ മഞ്ചേശ്വരം മണ്ഡലവും കാസർകോട് മണ്ഡലവും നടന്ന വാശിയേറിയ ഏറ്റുമുട്ടലിൽ കാസർകോട് ടീം പടുത്തുയർത്തിയ പടുകുറ്റൻ റണ്ണായ 77 നെ മറികടക്കാൻ മഞ്ചേശ്വരം പൊരുതിയെങ്കിലും24 റണ്ണിൽ പുറത്താകുകയായിരുന്നു.
കാസർകോട് മണ്ഡലം ടീമിന്റെ യുവ ക്രിക്കറ്റ് താരങ്ങളായ റിയാസ് മാന്യ റഫീഖ് മാന്യ സഹോദരങ്ങളുടെ ബാറ്റിംഗിലൂടെയും ഖാസിം ചൂരിയുടെ ബൗളിംഗ് കൂട്ടുക്കെട്ടാണ് ടീമിനെ കൂറ്റൻ വിജയത്തിലേക്കെത്തിച്ചത്
വിന്നേർസിനുള്ള ട്രോഫി ജില്ല പ്രസിടണ്ട് എം ലുഖ്‌മാനുൽ ഹക്കീം, കാഷ് അവാർഡ് ഡോ.എം പി ഷാഫി ഹാജി റണ്ണർസിനുള്ള ട്രോഫി സ്പോർട്സ് വിംഗ് ചെയർമാൻ നൂറുദ്ധിൻ പടന്ന, കാഷ് അവാർഡ് സംസ്ഥാന സെക്രട്ടറി സലിം നാലകത്തിൽ നിന്നും കാസർക്കോട് ടീമിന് വേണ്ടി ക്യാപ്റ്റൻ അൻവർ കടവത്ത്, ടീം മാനേജർ ആദം കുഞ്ഞി തളങ്കര മഞ്ചേശ്വരം ടീമിന് വേണ്ടി ക്യാപ്റ്റൻ റഫീഖ് പെർള എന്നിവർ ഏറ്റു വാങ്ങി.
മാൻ ഓഫ് ദ സീരിയസ് ഖാസിം ചൂരി, കാസർകോട്, മാൻ ഓഫ് ദ മാച്ച് റഫീഖ് കാസർക്കോട്, ബെസ്റ്റ് വിക്കറ്റ് കീപ്പർ കബീർ ത്രിക്കരിപൂർ, ബെസ്റ്റ് ബാറ്റ്സ് മാൻ റിയാസ് മാന്യ , ബെസ്റ്റ് ബൌളർ ഫയാസ് മഞ്ചേശ്വർ എന്നിവർക്ക് സജിത്ത് തോമസ് (ഇൻവോർ ഡിജിറ്റൽ എം ഡി ) , ശുക്കൂർ എം വി ( എം ഡി ദുഖാൻ ബീച്ച് റസ്റ്റോറന്റ്), മുട്ടം മഹമൂദ് (മുൻ സെക്രട്ടറി സംസ്ഥാന കമ്മിറ്റി) മുസ്തഫ ബാങ്കോട്(മുൻ ജില്ല ട്രഷറർ) ശംസുദ്ധിൻ ഉദിനൂർ (ജില്ല ട്രഷറർ) എന്നിവർ ട്രോഫി നൽകി
മുഹമ്മദ് ഈസ, കെ എസ് മുഹമ്മദ്, എം വി ബഷീർ, എം ടി പി മുഹമ്മദ്‌കുഞ്ഞി, നാസർ കൈതക്കാട് , മാക്ക് അടൂർ, മൊയ്തു മുളിയാർ , കെ എസ് അബ്ദുല്ല , മുഹമ്മദ് കെ ബി , നാസർ സെയ്ഫ് ഗാർഡ് , മജീദ് ചെമ്പിരിക്ക, സിദ്ധിക്ക് മണിയംബാറ, സക്കീർ, റസ്സാക്ക് കല്ലട്ടി, സത്താർ, അൻവർ കാഞ്ഞങ്ങാട് , മഷൂദ്, റഫീഖ് മാങ്ങാട്, നഹാസ്, മൊയ്തീൻ, ഇഖ്‌ബാൽ എ എം, ഇജാസ്, മൊയ്തീൻ ആദൂർ എന്നിവർ സംബന്ദിച്ചു ആക്റ്റിംഗ് സെക്രട്ടറി ബഷീർ ചെർക്കള നന്ദി പറഞ്ഞു.

Post a Comment
0 Comments