Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ചൂട് കനക്കുന്നു: നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റു


കോഴിക്കോട് (www.evisionews.in): സംസ്ഥാനത്ത് ചൂട് കനക്കുന്നു. പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിലാണ് ചൂട് കനക്കുന്നത്. പലയിടങ്ങളിലും ചൂട് 38 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. പലയിടങ്ങളില്‍ തൊഴിലാളികളടക്കം നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റു.
പാലക്കാട് ഇന്ന് 38 ഡിഗ്രി ചൂട് രേഖപ്പെടുത്തി, മറ്റിടങ്ങളില്‍ ചൂട് 37 ഡിഗ്രിയാണ്. കഴിഞ്ഞ ദിവസം കോഴിക്കോടും ചൂട് 38 ഡിഗ്രിയില്‍ എത്തിയിരുന്നു. മൂന്നു പതിറ്റാണ്ടിനിടയിലെ ഫെബ്രുവരിയിലെ കനത്ത ചൂടാണ് മലബാറില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും അന്തരീക്ഷ താപനില ഇതേ സാഹചര്യത്തില്‍ നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത ചൂടില്‍ വയനാട്ടില്‍ മൂന്ന് തോട്ടം തൊഴിലാളികള്‍ക്ക് സൂര്യാഘാതമേറ്റു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഈ സീസണില്‍ മഴ ലഭിക്കാത്തത് തിരിച്ചടിയായെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad