Type Here to Get Search Results !

Bottom Ad

ഗൃഹനാഥന്‍ വീട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍ (www.evisionnews.in): ഗൃഹനാഥനെ വീട്ടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിക്കുളം സ്വദേശി രാമകൃഷ്ണ (52)നെയാണ് കാനത്തൂര്‍ മുടയംവീട്ടിലെ ഭാര്യ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. മാസങ്ങളായി രാമകൃഷ്ണന്‍ ഭാര്യ വീട്ടിലാണ് താമസം. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് സമീപത്തുള്ള പ്ലാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. ഭാര്യ: രോഹിണി. മക്കള്‍: രഞ്ജിത്ത്, രജനി. മരുമകന്‍: സുന്ദരന്‍.


Keywords: Kasaragod-news-suicide

Post a Comment

0 Comments

Top Post Ad

Below Post Ad