കണ്ണൂര്‍: (www.evisionnews.in) ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് ഗര്‍ഭനിരോധ ഉറകള്‍ കൊണ്ടിട്ട സംഭവത്തില്‍ എസ്.ഐ പിടിയിലായി. കണ്ണൂര്‍ കണ്‍ട്രോള്‍ റൂം എസ്.ഐ. കടമ്പൂര്‍ സ്വദേശി സുരേഷ് ബാബുവാണ് പിടിയിലായത്.
കാടാച്ചിറ കടമ്പൂര്‍ റോഡിലെ പ്രവാസിയുടെ വീട്ടുമുറ്റത്താണ് പതിവായി ഗര്‍ഭനിരോധ ഉറകള്‍ കാണപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ വിവരം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം വീട്ടിന് മുന്നില്‍ സിസിടിവി സ്ഥാപിക്കുയായിരുന്നു.
കഴിഞ്ഞ 22നാണ് എസ്.ഐ വീട്ടുമുറ്റത്ത് ഉറകള്‍ കൊണ്ടിടുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ അന്നു തന്നെ സിഡിയിലാക്കി വീട്ടമ്മ എടക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആറുമാസമായി ഇത് ഇയാള്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മേല്‍നടപടിക്കുവേണ്ടി ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫുകാരന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.

Post a Comment
0 Comments