Type Here to Get Search Results !

Bottom Ad

വി.എസും പിണറായിയും മത്സരിക്കും -കോടിയേരി


കൊച്ചി (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുമെന്ന സൂചനകള്‍ നല്‍കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മുഖ്യമന്ത്രിയാകാന്‍ പറ്റുന്നവര്‍ പലരുമുണ്ടാകും തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പതിവ് സി.പി.എമ്മിലില്ല. അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാകാത്ത അവസ്ഥയാണിപ്പോള്‍. കേരളാ കോണ്‍ഗ്രസില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. അത് ഞങ്ങള്‍ വീക്ഷിച്ചുവരികയാണ്. ബി.ജെ.പിക്കും കോണ്‍ഗ്രസിനും യു.ഡി.എഫിനുമെതിരെ നിലപാട് എടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.

Keywords: Kasaragod-news-vs-kodiyeri-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad