ന്യൂഡല്‍ഹി (www.evisionnews.in): കാര്‍ഷിക രംഗമടക്കം ഒമ്പത് മേഖലക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് മോഡി സര്‍ക്കാറിന്റെ രണ്ടാമത് സര്‍ക്കാരിന്റെ ബജറ്റവതരണം തുടങ്ങിയത്. കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യ പിടിച്ചു നിന്നതായി ജെയ്റ്റ്ലി പറഞ്ഞു. രാജ്യം വര്‍ളച്ചയുടെ പാതയിലാണെന്നും ജിഡിപി 7.6 ശതമാനമായതായും മന്ത്രി അവകാശപ്പെട്ടു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നാണ്യപെരുപ്പം കുറഞ്ഞുവെന്നും പറഞ്ഞു.
രാജ്യം വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി. ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യക്ക് മികച്ച സ്ഥാനം. വളര്‍ച്ചാ നിരക്ക് 6.3യില്‍നിന്ന് 7.6 ആയി ഉയര്‍ന്നു. പണപ്പെരുപ്പ നിരക്ക് 9.4ല്‍ നിന്ന് 5.4 ആയി കുറഞ്ഞു. ആഗോള മാന്ദ്യം തുടരുന്നതിനാല്‍ ആഗോള വിപണിയും മാന്ദ്യത്തിലാണ്. എന്നാല്‍ വിദേശ നാണ്യശേഖരം 350 ബില്യന്‍ ആയി.
കൃഷി,കര്‍ഷക ക്ഷേമം, ഗ്രാമീണ തൊഴില്‍മേഖലയില്‍ കൂടുതല്‍ തൊഴില്‍.ആരോഗ്യമടക്കം ക്ഷേമപദ്ധതികള്‍,മേക്കിങ് ഇന്ത്യയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ പുരോഗതി, ആഭ്യന്തര സൌകര്യ വികസനം, ധനമേഖലയില്‍ പരിഷ്‌ക്കാരം, ഭരണ നിര്‍വ്വഹണം മെച്ചപ്പെടുത്തല്‍, സാമ്പത്തിക അച്ചടക്കം, നികുതി ഘടന പരിഷ്‌ക്കരണം എന്നീ ഒമ്പത് മേഖലക്കാണ് ഊന്നല്‍. ഈ ഏപ്രില്‍ മുതല്‍ കര്‍ഷകര്‍ക്ക് ഇ മാര്‍ക്കറ്റിങ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ജൈവകൃഷി 5 ലക്ഷം ഏക്കറിലേക്ക് വ്യാപിപ്പിക്കും. വിളനാശത്തിന് കൂടുതല്‍ നഷ്ട പരിഹാരം. 89 ജലസേചന പദ്ധതികള്‍ ഈ വര്‍ഷംപൂര്‍ത്തിയാക്കും.
സര്‍ക്കാര്‍ സഹായങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും. ഗ്രാമീണ വികസനത്തിന് 87765 കോടി രൂപ. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് 650കോടി. 2018 മെയില്‍ ഗ്രാമീണ വൈദ്യുതീകരണം സമ്പൂര്‍ണമാക്കും.എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും എല്‍പിജി.
ആണവോര്‍ജ പദ്ധതികള്‍ക്ക് 3000 കോടി.ദേശീയപാതകള്‍ക്കും റെയില്‍വേയ്ക്കുമായി 2180000 കോടി,ഇപിഎഫ് പദ്ധതിക്കായി 1000 കോടിസ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് പ്രത്യേക പദ്ധതി.കംപ്യൂട്ടര്‍സാക്ഷരത ഉറപ്പുവരുത്താന്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ നടപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്.എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രം. 62 നവോദയ വിദ്യാലയങ്ങള്‍ കൂടി ആരംഭിക്കും. 3000 ന്യായവില മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കും. 60 വയസു കഴിഞ്ഞവര്‍ക്ക് ആരോഗ്യ സുരക്ഷാ പദ്ധതി.
പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കും. ഇപിഎഫിന് 1,000 കോടി രൂപ. പുതിയ തൊഴിലാളികള്‍ക്ക് ഇപിഎഫില്‍ 8.93 ശതമാനം പലിശ
ഉന്നത വിദ്യാഭ്യാസത്തിനായി 1000 കോടി. നൈപുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87,000 യുവാക്കളെ പരിശീലിപ്പിക്കും . ദേശീയ സംസ്ഥാന എംപ്‌ളോയിമെന്റ് എക്‌സ്‌ചേഞ്ചുകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും . ഒരു കോടി യുവാക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മികച്ച പരിശീലനം നല്‍കാന്‍ പ്രധാനമന്ത്രി കുശാല്‍ വികാസ് യോജന. മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്തും. പൊതു ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കും. റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യും. പൊതുമേഖല ബാങ്കുകള്‍ക്ക് ഉല്‍പാദന മേഖലയില്‍ വിനിയോഗിക്കാന്‍ 25000 കോടി നല്‍കും.

Post a Comment
0 Comments