Type Here to Get Search Results !

Bottom Ad

മുഗു സെക്റ്റർ സെൻറ് ഓഫ്‌ ചൊവ്വാഴ്ച

evisionnews

മുഗു:(www.evisionnews.in) ഹയര്‍ സെക്കണ്ടറി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എഫ് സംഘടിപ്പിച്ച് വരുന്ന സെന്റ് ഓഫ്, മുഗു സെക്ടറില്‍ ചൊവ്വാഴ്ച നടക്കും. മുഹിമ്മാത്ത് ഹൈസെല്‍ യൂണിറ്റില്‍ നടക്കുന്ന പരിപാടിയില്‍ കാസറഗോഡ് ഡിവിഷന്‍ മഴവില്‍ കണ്‍വീനര്‍ ഫാറൂഖ് സഖാഫി മുഗുവിന്റെ അധ്യക്ഷതയില്‍ കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ ഉല്‍ഘാടനം ചെയ്യും. പ്രിന്‍സിപ്പള്‍ ഇബ്രാഹിം സിദ്ദീഖി പ്രസംഗിക്കും. 

'സേവന വഴിയില്‍ കര്‍മ്മ നിരതരാവുക' എന്ന വിഷയത്തില്‍ സെക്ടര്‍ നിരീക്ഷകന്‍ സുബൈര്‍ ബാഡൂര്‍ ക്ലാസിന് നേതൃത്വം നല്‍കും. ഹൈസെല്‍ രൂപീകരണം സെക്ടര്‍ ഹയര്‍ സെക്കണ്ടറി കണ്‍വീനര്‍ ഫൈസല്‍ സഖാഫി കര നിയന്ത്രിക്കും. ഉനൈസുറഹ്മാന്‍ ഊജംപദവ്, ഹാരിസ് സീതാംഗോളി, അഷ്‌കര്‍ മുസ്ലിയാര്‍ ബടകര, അബ്ദുറൗഫ് മുസ്ലിയാര്‍, ഹബീബ് കര പ്രസംഗിക്കും. ഹൈസെല്‍ ചെയര്‍മാന്‍ നാഫിഅ് സ്വാഗതവും കണ്‍വീനര്‍ അന്‍സാഫ് നന്ദിയും പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad