Type Here to Get Search Results !

Bottom Ad

ബൈക്ക് മരത്തിലിടിച്ച് യാത്രക്കാരന്‍ മരിച്ചു; പിതാവിന് പരിക്ക്

ചീമേനി: (www.evisionews.in)ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് യാത്രക്കാരനായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് പരിക്കേറ്റു. ചീമേനി കിഴക്കുംകര കരിയാപ്പിലെ നിധിന്‍ (26) ആണ് മരിച്ചത്. പിതാവ് ശശിക്ക് (55) പരിക്കേറ്റു. തിങ്കളാഴ്ച ചീമേനി പയ്യറാട്ട് വെച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മരത്തിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിധിനേയും പിതാവിനേയും ഉടന്‍തന്നെ സ്‌കാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നിധിന്‍ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പയ്യന്നൂര്‍ കെ ടി ഡി സിയില്‍ ജോലിക്കാരനാണ് നിധിന്‍. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം.വിവരമറിഞ്ഞ് ചീമേനി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad