Type Here to Get Search Results !

Bottom Ad

ആദൂരിലെ രണ്ടു വീടുകളില്‍ കവര്‍ച്ച: 42 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

ആദൂര്‍ (www.evisionnews.in): അടച്ചിട്ട രണ്ടു വീടുകള്‍ കുത്തിത്തുറന്ന് 42 പവന്‍ സ്വര്‍ണാഭരണങ്ങളുപണവും കവര്‍ന്നു. ദേലംപാടി പരപ്പയിലെ അബ്ദുല്‍ റഹ്മാന്റെയും അനുജന്‍ സലാവുദ്ദീന്റെയും വീടുകളിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍ റഹ്മാന്റെ വീട്ടില്‍ നിന്ന് 41 പവന്റെ സ്വര്‍ണാഭരണങ്ങളും സലാവുദ്ദീന്റെ വീട്ടില്‍ നിന്ന് ഒരു പവനും 2500 രൂപയുമാണ് കവര്‍ന്നത്. 

അബ്ദുല്‍ റഹ്മാനും സലാഹുദ്ദീനും ആലപ്പുഴയില്‍ നടന്ന സമസ്ത സമ്മേളനത്തിന് പോയിരുന്നു. അതിനാല്‍ വീടു പൂട്ടി തറവാട് വീട്ടില്‍ പോയതായിരുന്നു. ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ അടുക്കളവാതില്‍ പൊളിച്ച നിലയില്‍ കണ്ടത്. ആദൂര്‍ സി.ഐ എ. സതീഷ് കുമാര്‍, എസ്.ഐ എ. സന്തോഷ് കുമാര്‍ എന്നിവരാണ് അന്വേഷിക്കുന്നത്.

Keywords: Kasaragod-news-police-case-theft

Post a Comment

0 Comments

Top Post Ad

Below Post Ad