കാസർകോട്:(www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രകടന പത്രികയിൽ
ഉൾപ്പെടുത്തേണ്ട പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് ഫെബ്രുവരി 29
തിങ്കളാഴ്ച രാവിലെ 9 മണിക്ക് കാസർകോട് മുൻസിപ്പൽ വനിതാ ഭവൻ ഹാളിൽ ചേരുന്ന
യോഗത്തിൽ ജില്ലാ ലെയ്സൺ കമ്മിറ്റി അംഗങ്ങൾ, നിയോജക മണ്ഡലം, പഞ്ചായത്ത്,
മുൻസിപ്പൽ ചെയർമാൻ കൺവീനർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യുഡിഎഫിന്റെ
പ്രസിഡണ്ട്, ചെയർമാൻമാർ, ഘടക പാർട്ടികളുടെ പ്രസിഡണ്ട്, ജനറൽ
സെക്രട്ടറിമാർ സംബന്ധിക്കണമെന്ന് ജില്ലാ ചെയർമാൻ ചെർക്കളം അബ്ദുള്ള,
കൺവീനർ പി.ഗംഗാധരൻ നായരും അറിയിച്ചു.യോഗത്തിൽ കേരള മുഖ്യമന്ത്രി ഉമ്മൻ
ചാണ്ടി, കെ.പി.എ.മജീദ് അടക്കമുള്ള പ്രമുഖ നേതാക്കൾ സംബന്ധിക്കും.

Post a Comment
0 Comments