ഡല്‍ഹി (www.evisionnews.in): ഡല്‍ഹിയിലെ ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍ രണ്ട് ജീവനക്കാരെ വെടിവച്ചു കൊന്ന ശേഷം രണ്ടര കോടി രൂപ കവര്‍ന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന് ശേഷം അക്രമികള്‍ കടന്നു കളഞ്ഞു. വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. ടോള്‍ പ്ലാസയിലെ കാഷ്യറും സെക്യൂരിറ്റി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment
0 Comments