ഡല്‍ഹി (www.evisionnews.in): ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സൗണ്ട് എഞ്ചിനിയര്‍ റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് റസൂല്‍. ദില്ലിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ ആസ്പദമാക്കി ബിബിസി ഒരുക്കിയ ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയുടെ ശബ്ദ മിശ്രണത്തിനാണ് പൂക്കുട്ടിക്ക് പുരസ്‌കാരം.
മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ബാഫ്റ്റ പുരസ്‌കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയായ റസൂല്‍ പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 1995ല്‍ ബിരുദം നേടിയിട്ടുണ്ട്.
ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങള്‍ക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിട്ടുണ്ട്. 2008 ചിത്രമായ സ്ലംഡോഗ് മില്യണേറിലെ ശബ്ദമിശ്രണത്തിനാണ് ഇദ്ദേഹത്തിന് ഓസ്‌കാര്‍ ലഭിച്ചത്.

Post a Comment
0 Comments