Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയെ ബജ്രംഗ്ദളുകാരന്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി


മംഗളൂരു (www.evisionnews.in): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബജ്രംഗ്ദളുകാരന്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി. തൊക്കോട്ട് കുംപാള മൂറുകട്ടെയിലെ ശശി(21) ക്കെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കിയത്. 

വെല്‍ഡിങ് തൊഴിലാളിയായ ശശി പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ 20ന് സ്‌കൂളില്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തിയില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് ശശിയെയും കാണാനില്ലെന്ന് വിവരം കിട്ടിയത്.


Keywords: Karnataka-news-manglore 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad