Type Here to Get Search Results !

Bottom Ad

ലളിത് റിസോര്‍ട്ട് ഉപരോധം നാളെ മുതല്‍

ഉദുമ (www.evisionnews.in): ബേവൂരിയിലെ ലളിത് റിസോര്‍ട്ട് ആന്റ് സ്പായിലെ തൊഴിലാളി പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തോട് മുഖംതിരിച്ച് നില്‍ക്കുന്ന മാനേജ്‌മെന്റ് സമീപനത്തില്‍ പ്രതിഷേധിച്ച് സമരസമിതി നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ റിസോര്‍ട്ട് ഉപരോധിക്കും. രാവിലെ പത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഉപരോധ സമരത്തിന്റെ പ്രചാരണാര്‍ഥം സമരസഹായ സമിതി ഉദുമ മേഖലയില്‍ പ്രചാരണജാഥ നടത്തി. അതിനിടെ ലളിത് റിസോര്‍ട്ടിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 33 ദിവസം പിന്നിട്ടു. 

Keywords: Kasaragod-news-uduma

Post a Comment

0 Comments

Top Post Ad

Below Post Ad