Type Here to Get Search Results !

Bottom Ad

അഫ്‌സല്‍ ഗുരുവിനെ പിന്തുണക്കുന്നവരെ തൂക്കിലേറ്റണം -പ്രവീണ്‍ തൊഗാഡിയ

ഡല്‍ഹി (www.evisionnews.in): പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിനെ പിന്തുണക്കുന്നവരെ തൂക്കിലേറ്റണമെന്ന് വിശ്വഹിന്ദു പരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണം. കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യവിരുദ്ധര്‍ക്ക് എതിരെ നടപടിയെടുത്തില്ലെങ്കില്‍ വിവിധ ഭാഗങ്ങളില്‍ ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും തൊഗാഡിയ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശുക്കളെ കൊല്ലുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മുസ്ലിംകള്‍ അക്കാര്യം അറിയിക്കണം. അല്ലാത്തപക്ഷം നിരപരാധികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad