കാസര്‍കോട്:(www.evisinews.in) കാസര്‍കോടിന്റെ പ്രഗല്‍ഭ ഫുട്‌ബോള്‍ താരം ശറഫുദ്ധീനെ ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം ആദരിച്ചു. ദുബായില്‍ നടക്കുന്ന തളങ്കര പ്രിമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്നതിനിടെയാണ് ഫുട്‌ബോള്‍ താരത്തിന് ജന്മനാടിന്റെ സ്‌നേഹാദരം.
കാസര്‍കോട്നാഷണല്‍ സ്‌പോര്‍ട്‌സിലൂടെ പരിശീലനം നേടി പോലീസ് അസോസിയേഷനുള്‍പ്പെടെ നിരവധി ടീമുകള്‍ക്ക് വേണ്ടി മത്സരരംഗത്തിറങ്ങാറുള്ള ശറഫുദ്ധീന്‍ ഏത് പെനാല്‍റ്റി ഷൂട്ടുകളെയും ഗോള്‍ വലയ്ക്ക് മുന്നില്‍ തടഞ്ഞ് നിര്‍ത്തുന്നതില്‍ അതിവൈദഗ്ദ്യമുള്ള ഗോള്‍ കീപ്പര്‍ കൂടിയാണ്.
കഴിഞ്ഞ ജില്ലാ കേരളോല്‍സവത്തിലെ ഫുട്‌ബോള്‍ മത്സരത്തില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് പ്രിന്‍സിപ്പല്‍ എസ് ഐ രഞ്ജിത്ത് രവീന്ദ്രന്‍ ശറഫുദ്ധീന് ഉപഹാരം സമ്മാനിച്ചു. കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ റാഷിദ് പൂരണം പൊന്നാടയണി ച്ചു.
വളരുന്ന കായിക പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കുന്ന ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ നടപടികള്‍ പ്രശംസനീയമാണെന്ന് രഞ്ജിത് രവീന്ദ്രന്‍ പറഞ്ഞു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ റാഷിദ് പൂരണം ഉദ്ഘാടനം ചെയ്തു. ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. മഷൂദ് കെ എം, ലത്തീഫ് മുസ്‌ലിയാറകം, മുഹമ്മദ് നബീല്‍, എച്ച് എം തമീം, അലി മട്ടന്നൂര്‍, ശരീഫ് കെ എം തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് കരിപ്പൊടി സ്വാഗതവും റഫീഖ് മാര്‍ക്കറ്റ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments