Type Here to Get Search Results !

Bottom Ad

സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയടക്കം മൂന്നു പേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു

മാണ്ഡ്യ (കര്‍ണാടക): (www.evisionnews.in) സെല്‍ഫി അപകടവാര്‍ത്തകള്‍ പരിഭ്രാന്തി പരത്തുന്നതിനിടയില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കനാലില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. മാണ്ഡ്യയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ബംഗളൂരു സ്വദേശി ജെ ജീവന്‍ (24), രാജാജി നഗറിലെ എസ് ശ്രുതി (23), തുംകൂറിലെ ഗിരീഷ് (24) എന്നിവരാണ് മരിച്ചത്. ഗിരീഷിന്റെ മൃതദേഹത്തിന് വേണ്ടിയുളള തെരച്ചില്‍ തുടരുന്നു. മാണ്ഡ്യ നഗരപരിസരത്തെ വിശ്വേശ്വരയ്യ കനാലിനാണ് വിദ്യാര്‍ത്ഥി സംഘം ഒഴുക്കില്‍പെട്ട് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

അഞ്ചു പേരടങ്ങിയ സംഘം സെല്‍ഫിയെടുക്കുമ്പോഴാണ് ദാരുണ സംഭവം. മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. മൈസൂരുവിലെ ഗൗതം പട്ടേല്‍ (23), ബി സിന്ധു (23) എന്നിവര്‍ രക്ഷപ്പെട്ടു. ഇവരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവരാണ്. കോഴ്‌സിന് ശേഷം ഇവരെ ഗ്രാമീണ സേവനത്തിന് നിയോഗിച്ചിരുന്നു. പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ സെല്‍ഫിയെടുക്കാന്‍ കനാല്‍ പരിസരത്തെത്തിയത്.


Keywords: karnataka-news-selfi-student-died

Post a Comment

0 Comments

Top Post Ad

Below Post Ad