Type Here to Get Search Results !

Bottom Ad

പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി


ചേളാരി (മലപ്പുറം) (www.evisionnews.in): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രമുഖ മതപണ്ഡിതനും കാസര്‍കോട് സംയുക്ത ഖാസിയുമായ പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു. ശനിയാഴ്ച രാവിലെ നടന്ന മുശാവറയിലാണ് സമസ്ത വൈസ് പ്രസിഡണ്ട് കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആലിക്കുട്ടി മുസ്ലിയാരുടെ പേര് പ്രഖ്യാപിച്ചത്. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും ജോയിന്റ് സെക്രട്ടറിയുമാണ്. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ മെമ്പര്‍ കൂടിയാണ്. 2003-06 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും 2006ല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്ലാമിക് കോപ്ലക്‌സ് ജനറല്‍ സെക്രട്ടറി, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളജ് പ്രസിഡണ്ട്, വടകര ഹുജ്ജത്തുല്‍ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് പ്രസിഡണ്ട് എന്നിവയുടെ മുഖ്യഭാരവാഹിത്വം വഹിക്കുന്നു.

തൂലികാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആലിക്കുട്ടി ഉസ്താദ് സുന്നീ യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി അഫ്കാര്‍ വാരിക, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണമായ അല്‍ മുഅല്ലിം മാസിക, അന്നൂര്‍ അറബി മാസിക, തിരൂര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ നെന്ന് ഫോര്‍ ഇസ്‌ലാമിക പ്രെപ്പഗേഷന്‍ പുറിത്തിറക്കുന്ന മുസ്‌ലിം ലോകം ഇയര്‍ ബുക്ക് എന്നീ നാലോളം പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപനായും സേവനമനുഷ്ഠിക്കുന്നുണ്ട്. കേരള മുസ്ലിം ഡാറ്റാബാങ്ക് വെബ്‌പോര്‍ട്ടല്‍ ചീഫ് എഡിറ്ററാണ്. ആഗോള തലത്തില്‍ ഇസ്‌ലാമിക മുന്നേറ്റം, പുണ്യ ഭൂമിയിലേക്ക് എന്നീ പുസ്തകങ്ങളും ഹജ്ജിനെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ഉസ്താദ് രചിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad