കാസര്‍കോട്:(www.evisionnews.in) ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ പി എസ്.ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടക്കേകര, കിഴക്കേക്കര കുറത്തിക്കുണ്ട് കോളനിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിലേക്കായി കാനത്തൂര്‍ ജി യു പി സ്‌കൂളിലാണ് പരാതി പരിഹാര അദാലത്ത് നടത്തിയത്. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതായി വന്ന വാര്ത്താകള്‍ ശരിയല്ലെന്നും വ്യാകുലപ്പെടേണ്ടത്തില്ലെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു. ജില്ലാ പോലീസ് മേധാവി മാസംതോറും ജില്ലയിലെ പിന്നോക്കാവസ്ഥയിലുള്ള കോളനികള്‍ സന്ദര്ശി.ച്ച് പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിച്ചുവരുന്നതിന്റെ ഭാഗമായാണ് കോളനി സന്ദര്ശിവച്ചത്. പരാതി അദാലത്തില്‍ കോളനിക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച 110 പരാതികള്‍ ലഭിച്ചു. റോഡ്, റേഷന്‍ കാര്ഡ്‌ന,ചികില്‌സറ ധനസഹായം, കുടിവെള്ളം, പട്ടയം,ഭാവന നിര്മ്മാ ണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ അദാലത്തില്‍ ആരോഗ്യ വകുപ്പ്, പഞ്ചായത്ത്,റവന്യൂതുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിന്മേലുള്ള തുടര്‌നചടപടി പരാതിക്കാരെ അറിയിച്ചു. ചടങ്ങില്‍ ജനമൈത്രി പോലീസ് ടീം തിരുവനന്തപുരം മദ്യവിരുദ്ധ ട്രാഫിക് ബോധവല്കറരണ നാടകം അവതരിപ്പിച്ചു. ചടങ്ങില്‍ മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. കാസറഗോഡ് ഡി വൈ എസ് പി എം വി സുകുമാരന്‍ , ആദൂര്‍ എസ് ഐ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Post a Comment
0 Comments