കാസര്‍കോട് (www.evisoinnews.in): പഴയകാല വ്യാപാരി തളങ്കര ഗസ്സാലി നഗറിലെ പരേതനായ ബീഡി അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് ഷാഫി (63) നിര്യാതനായി. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന ഷാഫി ബുധനാഴ്ച രാവിലെ എരിയാലിലെ വീട്ടില്‍ വെച്ചായിരുന്ന അന്ത്യം.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സജീവാംഗമായിരുന്നു. കാസര്‍കോട്ടെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളായിരുന്ന മെഹ്ബൂബ് ടെക്‌സ്‌റ്റൈല്‍സ്, ഡ്രസ്‌ലാന്റിന്റ്, ബസ് സ്റ്റാന്റ് ക്രോസ് റോഡിലെ മെഹ്ബൂബ് ഹോട്ടല്‍ എന്നിവയുടെ ഉടമയായിരുന്നു.
പരേതനായ കെ.എസ് അബ്ദുല്ലയുടെ ഭാര്യാ സഹോദരനാണ്. ഭാര്യ: സഫിയ. മക്കള്‍: ഷംസാദ്, ഫാറൂഖ്, അബ്ദുല്‍ റസാഖ്, ജാബിര്‍. മരുമക്കള്‍: ബഷീര്‍ തളങ്കര കടവത്ത്, ഹന്നത്ത്, റാഹിന, സുമയ്യ. സഹോദരങ്ങള്‍: ബീവി, സാറ, അബ്ദുല്ലകുഞ്ഞി ഹാജി, സക്കറിയ, റാബിയ. മയ്യിത്ത് വൈകിട്ട് നാലു മണിക്ക് തളങ്കര മാലിക്ദിനാര്‍ ജുമുഅത്ത് പള്ളി പരിസരത്ത് ഖബറടക്കും.
Keywords: Kasaragod-news-obit

Post a Comment
0 Comments