Type Here to Get Search Results !

Bottom Ad

സ്ഥലക്കച്ചവട തര്‍ക്കം; കുമ്പളയില്‍ വീടുകള്‍ക്ക് നേരെ അക്രമം, രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

കുമ്പള: (www.evisionnews.in)സ്ഥലക്കച്ചവടത്തെ ചൊല്ലി തര്‍ക്കം. കുമ്പളയില്‍ രണ്ട് വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. ഒരു വീട്ടിലെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. രണ്ട് സ്ത്രീകള്‍ക്ക് മര്‍ദ്ദനമേറ്റു. കുമ്പള ബദരിയ നഗറിലെ ഇബ്രാഹിമിന്റെ ഭാര്യ ആയിഷത്ത് റംല (27), ലക്ഷംവീട് കോളനിയിലെ ഫാത്തിമ (45) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ കുമ്പളയിലെ ആസ്പത്രിയില്‍ ചികിത്സ തേടി. ഇബ്രാഹിം ഒന്നരവര്‍ഷം മുമ്പ് ചൗക്കി സ്വദേശിക്ക് പത്ത് സെന്റ് സ്ഥലത്തിന് അഞ്ച് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. പിന്നീട് ചൗക്കി സ്വദേശിയെ ബന്ധപ്പെട്ടപ്പോള്‍ പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിനെ ചോദ്യം ചെയ്ത് ഇബ്രാഹിമും ചൗക്കി സ്വദേശിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. 

അതേസമയം ഫാത്തിമയുടെ മകന്‍ റിയാസ് ചൗക്കി സ്വദേശിക്ക് ഒരു സ്ഥലവും വീടും 21 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിപ്പിച്ചിരുന്നു. അഡ്വാന്‍സായി ഒരു ലക്ഷം രൂപ വാങ്ങിയതായും പറയുന്നു. ചൗക്കി സ്വദേശിയുടെ നിര്‍ബന്ധപ്രകാരം ആധാരവും കൈമാറിയിരുന്നുവത്രെ. ബാക്കി തുക ചോദിച്ചതോടെ ചൗക്കി സ്വദേശിയും റിയാസും തമ്മിലും തര്‍ക്കമുണ്ടായിരുന്നു. അതിനിടെയാണ് പത്തംഗ സംഘം ഇന്നലെ രണ്ട് വീടുകള്‍ക്ക് നേരെ അക്രമം നടത്തിയത്. റംലയുടെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ റംലയെ തള്ളിയിടുകയായിരുന്നുവത്രെ. ഇതേ സംഘമാണ് ഫാത്തിമയുടെ വീടിന് നേരെയും അക്രമം നടത്തിയതെന്ന് പറയുന്നു. സംഭവത്തെ കുറിച്ച് കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

Post a Comment

0 Comments

Top Post Ad

Below Post Ad