Type Here to Get Search Results !

Bottom Ad

മേല്‍പറമ്പ് ഖത്തീബ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു


മേല്‍പറമ്പ് (www.evisionnews.in): പ്രമുഖ മതപണ്ഡിതനും ആറു പതിറ്റാണ്ടുകാലം മേല്‍പറമ്പ് ജുമാമസ്ജിദിലെ ഖത്തീബുമായിരുന്ന എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ (94) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.50 മണിയോടെ മേല്‍പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് കുറെകാലമായി ചികിത്സയിലായിരുന്നു.

മേല്‍പറമ്പ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും സമസ്ത ജില്ലാ മുശാവറ അംഗവുമാണ്. ആത്മീയ കാര്യങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹത്തിന് സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ശിഷ്യഗണങ്ങളുണ്ട്. കേരളത്തിലെ ഉന്നത മതനേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. 

പരേതരായ ചിത്താരി മുഹമ്മദ് ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: ആസ്യമ്മ, അബ്ദുല്ലക്കുഞ്ഞി ഹാജി, ഫാത്തിമ, മൈമൂന, ഹാജറ, മറിയം, ഇബ്രാഹിം, ഹനീഫ, സുബൈദ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ മേല്‍പറമ്പ്, അഹ്മദ് മരവയല്‍, അബ്ദുല്ലക്കുഞ്ഞി മേല്‍പറമ്പ്, മുഹമ്മദ് കുഞ്ഞി ദേളി, അബ്ദുല്ലക്കുഞ്ഞി ദേളി, ലത്തീഫ് വള്ളിയോട്, ആസിയ മരവയല്‍, ഫരീദ കൊപ്പല്‍, ഫൗസിയ ചട്ടഞ്ചാല്‍. സഹോദരങ്ങള്‍: പരേതരായ ബീഫാത്തിമ, ആയിഷ. 
മയ്യിത്ത് ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മേല്‍പറമ്പ് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.


Keywords: kasargaod-news-Katheeb-

Post a Comment

0 Comments

Top Post Ad

Below Post Ad