ദുബായ്: (www.evisionnews.in)ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാധ്യമ ഇടപെടലിന്റെ പുതിയ മുഖം നൽകുക എന്ന ലക്ഷ്യവുമായി ഇ-വിഷൻ ന്യൂസ് 'ടീം ചാരിറ്റി'ക്ക് രൂപം നൽകുന്നു. ലോകത്തിത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ടീമിന്റെ ഭാഗമാകാം. പ്രതിഫലേഛയില്ലാതെ സാമൂഹികനന്മക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ഓൺലൈൻ കൂട്ടായ്മയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കഷടതയനുഭവിക്കുന്നവരെ സമൂഹത്തിന് പരിചയപ്പെടുത്തി അവർക്ക് പുതിയൊരു ജീവിതം നൽകാൻ ഇ-വിഷൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായാണ് ടീം രൂപീകരണം.
ഓൺലൈൻ മാധ്യമരംഗത്ത് വിത്യസ്തത കൊണ്ട് ശ്രദ്ധേയമായ 'ഇ-വിഷൻ ന്യൂസി'ന്റെ ഏറ്റവും പുതിയ സംരംഭമാണിത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യവും ചാരിറ്റി താത്പര്യവുമുള്ള ആർക്കും പ്രായഭേദമന്യേ 'ടീം ചാരിറ്റി'യുടെ ഭാഗമാവാം. ഇ-വിഷന്റെ ഇനി മുതലുള്ള ചാരിറ്റി റിപ്പോർട്ടുകളുടെ കോ-ഓർഡിനേഷൻ പുതിയ ടീമിനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് +91 9961919171 എന്ന നമ്പറിൽ വാട്സാപ്പ്പിലൂടെ ബന്ധപ്പെടാവുന്നതാണ്.

Post a Comment
0 Comments