Type Here to Get Search Results !

Bottom Ad

ജില്ലയിലെ ആദ്യ ഗ്രാമീണ കോടതി ഭീമനടിയില്‍ ഉടന്‍ തുടങ്ങും


ഭീമനടി :(www.evisionnews.in) ഭീമനടിയില്‍ ജില്ലയിലെ ആദ്യ ഗ്രാമീണ കോടതി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കെട്ടിടസൗകര്യമില്ലാത്തതിന്റെ പേരില്‍ നഷ്ടപ്പെടുമായിരുന്ന ഭീമനടി ഗ്രാമീണ കോടതിക്ക് പഞ്ചായത്ത് ഭരണസമിതി സൗകര്യമൊരുക്കി യതോടെയാണിത്.
ജില്ലാ ജഡ്ജി ടി.എസ്.പി മൂസത് തിങ്കളാഴ്ച ഭീമനടിയിലെത്തി നിര്‍ദ്ദിഷ്ട കെട്ടിട സൗകര്യം പരിശോധിച്ചു. ഭീമനടി ഗവ. ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന് മുകളിലായി പുതുതായി നിര്‍മിക്കുന്ന കെട്ടിടമാണ് പഞ്ചായത്ത് വിട്ടുനല്‍കുന്നത്. കെട്ടിടസൗകര്യം പരിശോധിച്ച ജഡ്ജ് തൃപ്തി അറിയിച്ചു. കോടതി പ്രവര്‍ത്തനം ഹൈക്കോടതിയുടെ അനുവാദത്തോടെ ഉടന്‍ തുടങ്ങുമെന്നും ജഡ്ജ് അറിയിച്ചു. 
സംസ്ഥാനത്ത് 30 ഗ്രാമീണകോടതിയാണ് ഹൈക്കോടതി ആരംഭിക്കുന്നത്. ഇതില്‍ ജില്ലയിലെ ഏക കോടതിയാണ് ഭീമനടിയിലുള്ളത്. 2015ല്‍ തുടങ്ങേണ്ടിയിരുന്ന കോടതി പ്രവര്‍ത്തനം പഞ്ചായത്ത് കെട്ടിട സൗകര്യം ഒരുക്കിനല്‍കാത്തതിനാല്‍ നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. നേരത്തേ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍നിന്നും മുറി വിട്ടുനല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ സമയത്ത് മുറി വിട്ടുനല്‍കാന്‍ കഴിഞ്ഞ ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad