കാസര്‌കോട്:(www.evisionnews.in) നെഹ്‌റു യുവ കേന്ദ്രയും ബ്ലൈസ് തളങ്കരയും സംയുക്തമായ് സംഘടിപ്പിച്ച ഇന്റര് യൂത്ത് സ്‌പോര്ട്‌സ് മീറ്റിന്റെ വോളിബോള് മത്സരത്തില് ഫ്രെണ്ട്‌സ് ചാല ജേതാക്കളായി. ചാല മുനിസിപ്പല് വോളിബോള് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഡിഫന്‌സ് ബാങ്കോട് രണ്ടാം സ്ഥാനത്തെത്തി. മുനിസിപ്പല് ചെയര്‌പേഴ്‌സന് ബീഫാത്തിമ ഇബ്രാഹിം വിജയികള്ക്കുള്ള ട്രോഫി വിതരണം ചെയ്തു. കാസര്‌കോട് സി.ഐ സുധാകരന് മുഖ്യാതിഥിയായിരുന്നു.
നെഹ്‌റു യുവ കേന്ദ്ര കാസര്‌കോട് ബ്ലോക്ക് കോ ഓര്ഡിനേറ്റര് സയ്യിദ് സവാദ്, മുന് വാര്ഡ് കൗണ്‌സിലര് മമ്മു ചാല ,ബ്ലൈസ് ആര്ട്‌സ് ആന്ഡ് സ്‌പോര്ട്‌സ് ക്ലബ് തളങ്കര സെക്രട്ടറി സിദ്ദിഖ്, ഫ്രണ്ട്‌സ് ചാല ആര്ട്‌സ് ആന്ഡ് സ്‌പോര്ട്‌സ് ക്ലബ് പ്രസിഡന്റ് ഷെരിഫ് ,സെക്രട്ടറി റാസിക് എഞ്ചിന്നീയര്, മുജീബ് ചാല എന്നിവര് സംസാരിച്ചു.



Post a Comment
0 Comments