Type Here to Get Search Results !

Bottom Ad

എരിയാലില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം : ഇ.വൈ.സി.സി

എരിയാല്‍ :(www.evisionnews.in) എരിയാലിലെ കട വരാന്തയില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ കത്തി കാട്ടി വധ ഭീഷണി മുഴക്കുകയും, വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാ പരമായി ശിക്ഷിക്കണമെന്ന് എരിയാല്‍ ഇ.വൈ.സി.സി യോഗം ആവശ്യപ്പെട്ടു

സമാധാനന്തരീക്ഷം നില നിന്നിരുന്ന എരിയാലില്‍ കലാപം സൃഷ്ടിക്കാനുളള ഗൂഡ നീക്കത്തിന്റെ ഭാഗമയി ഇതിനെ കാണണമെന്നും പ്രതികള്‍ക്ക് ആയുധം ലഭിക്കുന്നതിന്റെ ഉറവിടം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു

റസാക് എരിയാല്‍ അധ്യക്ഷത വഹിച്ചു

അബു നവാസ്, ഷുക്കൂര്‍ എരിയാല്‍, ഹൈദര്‍ കുളങ്കര, ഇ.എ കബീര്‍, കലീല്‍ എരിയാല്‍, നൗഷാദ് എരിയാല്‍, ജാബിര്‍ കുളങ്കര എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad